കരിമുകിലേ
കരിമുകിലേ കരിമുകിലേ കണ്മഷി തായോ
കതിരവനേ ... കതിരവനേ.. തൊടുകുറി തായോ
അവനുടനെ ഇതുവരെയെ വരുമറിയാമോ
കുരുവികളേ വരവറിക്യാൻ കുരവയിടാമോ
കണ്ണാടീ ചൊല്ല് എന്തെല്ലാം വേണം
എൻ മാരനെന്നോടിഷ്ടം തോന്നാനായ്
( കരിമുകിലേ.. )
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം
അല്ലിക്കൊടിയേ മല്ലിക്കൊടിയേ
എന്തേ വിരിയാൻ നാണം
ചന്തം തികയാൻ ഗന്ധം ചൊരിയാൻ
നീയെൻ മുടിയിൽ വേണം
മുകുന്ദന്റെ കാലൊച്ച കാത്തിരിക്കും
രാധയെപ്പോലെൻ മനം തുടിക്കും
തന്നൊരു വാക്കു മറന്നാലോ
ഇന്നു വരാതെയിരുന്നാലോ
ഒന്നു തിരഞ്ഞുപിടിച്ചു തരൂ കാറ്റേ
( കരിമുകിലേ.. )
വന്ദേ മാതരം വന്ദേ മാതരം
വന്ദേ മാതരം വന്ദേ മാതരം
വാതിൽപ്പടിയിൽ വാടാത്തിരിയായ്
നിന്നൂ തനിയെ ഞാനും
കാറ്റത്തകലും ഏതോ മുകിലായ്
കാണാമറയിൽ നീയും
മണിത്തിങ്കൾ മാനത്തു പൂക്കുമ്പോഴും
കളിയാക്കി താരങ്ങൾ ചിരിക്കുമ്പോഴും
കണ്ണിമ തെല്ലുമനങ്ങാതെ
കണ്ണു നിറഞ്ഞതുമറിയാതെ
കാത്തുകഴിഞ്ഞതു കാമുകനൊന്നണയാൻ
( കരിമുകിലേ.. )