നിറമുള്ള കനവുകളുണ്ടിവിടെ
നിറമുള്ള കനവുകളുണ്ടിവിടെ
നിഴലിന്റെ പാവകളുണ്ടിവിടെ
ഇതാ വാങ്ങുവിൻ
ചിരിക്കുന്ന പകലുകളുണ്ടിവിടെ
കരയുന്ന രാത്രികളുണ്ടിവിടെ
ഇതാ വാങ്ങുവിൻ
മനസ്സിന്റെ വൈഢൂര്യരത്നങ്ങളുണ്ട്
മരിക്കാത്ത സ്വപ്നങ്ങളുണ്ട്
കിനാവിന്റെ കമ്പോളമാണിന്നു കാലം
മടിക്കാതെ പോരൂ മനുഷ്യാ
( നിറമുള്ള .. )
ഇനി വിൽക്കാനില്ലെൻ സ്വപ്നങ്ങൾ വാങ്ങാനില്ലെൻ സ്വപ്നങ്ങൾ
പൂപോലെ വിടരുന്നതാണെന്റെ സ്വപ്നം
പുഴപോലെ ഒഴുകുന്നതാണെന്റെ സ്വപ്നം
ഓരോ തുള്ളിക്കനവിനും കണ്ണീരിന്റെ തുടിപ്പുണ്ട്
വിലപേശി വിൽക്കില്ല സ്വപ്നങ്ങൾ ഞാൻ
കനവിനു വിലതേടി അലയില്ല ഞാൻ
പോരൂ പോരൂ .. നല്ലോരോടക്കുഴൽ വിളി കേൾക്കാൻ
പോരൂ പോരൂ ഒരു ഹൃദയത്തിൻ തുടി കേൾക്കാൻ
( നിറമുള്ള .. )
ഇനി വെയിലത്തൊന്നും വാടില്ല
കാറ്റത്തൊന്നും വീഴില്ല
തീയിൽ കുരുത്തൊരു കനലാണുഞാൻ
മണ്ണിൽ കിളർത്തൊരു കനവാണു ഞാൻ
മഴവില്ലായ് വിണ്ണിൽ നെയ്യും ഞാൻ
മഴയായ് മണ്ണിൽ പെയ്യും ഞാൻ
പൊന്നോണരാവിന്റെ തുടിയാകും ഞാൻ
മൺവീണമീട്ടുന്ന സ്വരമാകും ഞാൻ
ദൂരേ.. ആരോ രാവുപകലായ് മാറ്റുകയായ്
ആരോ ദൂരേ പകലിരവായ് മാറ്റുകയായ്
( നിറമുള്ള .. )