സന്തതം സുമശരൻ സായകമയക്കുന്നു

സന്തതം സുമശരൻ സായകമയക്കുന്നു

മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം)

രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി

രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി

രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി

പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു

പൂത്തുനിൽക്കും മാകന്ദത്തിൽ കോകിലങ്ങൾ പാടീടുന്നു

ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു

ചെണ്ടുതോറും പൊൻവണ്ടേതോ രാഗവും മൂളീടുന്നു

വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ  

പൊന്‍‌വളകൾ പിടഞ്ഞും

വേണീബന്ധമഴിഞ്ഞും കളമൃദുപാണികളിൽ

പൊന്‍‌വളകൾ പിടഞ്ഞും
വ്രീളാവിവശം പാറുകയാണീ 

ഗോപീഹൃദയ വസന്തപതംഗം

വ്രീളാവിവശം പാറുകയാണീ 

ഗോപീഹൃദയ വസന്തപതംഗം

സന്തതം സുമശരൻ സായകമയക്കുന്നു

മാരതാപം സഹിയാഞ്ഞു മാനസം കുഴങ്ങുന്നു (സന്തതം)

രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി

രാഗലോലൻ രമാകാന്തൻ എൻ മനോരഥമേറി

രാസലീലാ നികുഞ്ജത്തിൽ വന്നു ചേരും നേരമായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Santhatham sumasaran saayakamayakkunnu

Additional Info

Year: 
1997