പ്രണയനിലാ (M)

പ്രണയനിലാ ... വാ വാ വാ വാ..
പവിഴമിതാ ഹാ.. പുളകമിതാ
പ്രണയമിതെത്രയെത്രയെത്ര സുന്ദരം
ചഷകമിതാ ...വാ വാ വാ വാ..
മധുരമിതാ ഇതുവഴി വാ ....
ജീവിതമെത്രയെത്രയെത്ര മോഹനം
സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയിൽ
വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
വരൂ വരൂ കിനാവിലെന്‍ പ്രിയേ
വിലാസലോലയായ്
വസന്തമെത്രയെത്ര സുന്ദരം...

ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു

തിരകളിതാ വാ വാ വാ വാ.. തീരമിതാ
ഇതുവഴി വാ വാ വാ വാ വാ..
അലകടലെത്രയെത്രയെത്ര സുന്ദരം
തെന്നലിതാ വാ വാ വാ വാ.. മിന്നലിതാ
തുടികളിതാ വാ വാ വാ വാ..
പുതുമഴയെത്രയെത്രയെത്ര സുന്ദരം
സിത്താറിലെ സുനാദ തന്ത്രി തൻ
സ്വരങ്ങളായ് തലോടയാണ് നീ - ഹീ
സ്വരങ്ങളിൽ പദങ്ങളായ്
പ്രിയേ പറന്നിറങ്ങു നീ
കിനാവിതെത്രയെത്രയെത്ര സുന്ദരം...

ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു

നിന്‍ മുഖം സന്ധ്യയിൽ  പൂവുപോലെ സുന്ദരം
മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം
ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ
നിന്നിൽ വീണലിഞ്ഞു പോയ്‌ ...  അലിഞ്ഞു പോയ്‌
എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ
ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ്‌ നിന്റെഗാനധാരയിൽ
സുന്ദരീ സുഗന്ധിയാം സുവർണ്ണസന്ധ്യയിൽ
വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
വരൂ വരൂ .... കിനാവിലെൻ  പ്രിയേ വിലാസലോലയായ്
വസന്തമെത്രയെത്ര സുന്ദരം...

ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു

Pranayanila (M) - Teja Bhai and Family