വെറും നാടകം

വെറും നാടകം ജീവിതങ്ങൾ
കഥാഗാന സമ്മേളനം
അതിൽ നായകൻ ആദി അന്ത്യം സ്വയം തേടീടും കോമരം
വെറും നാടകം
കലയുടെ കോവിലിൽ സ്വയം
അളന്ന് മുറിഞ്ഞോരൊഴിഞ്ഞ വിപഞ്ചി
വഴുതി മറിഞ്ഞുവോ
അതുകണ്ടെത്താനൊരാഗോള യാത്ര

വെറും നാടകം......

അഴകുള്ള പ്ലാം പഴച്ചക്കയിൽ
ഈച്ചകളൊട്ടുന്ന പോൽ
പഠിക്കുന്ന ഗാന ഗന്ധർവ്വനെ
തേടും....പല താളം.....
തല ചൊറിയുന്നതും പക്കമേളം
തേജാഭായ് ആൻഡ്‌ ഫാമിലിയിൽ...(2)
പുറത്ത് പലതരം അകത്തൊരു തരം
കരുക്ക് മുറുകിയാൽ അയ്യയ്യയ്യോ....

വെറും നാടകം.....

അറിവുള്ള പാഠമീ ഭൂമിയിൽ
ദേഹവും ആയുസ്സുമേതോ
നിമിഷത്തിൻ ഞാണിലാടുന്നതിൻ
കാലം ക്ഷണനേരം
അതിനുള്ളിലെന്തിനീ കണ്ണ് കേട്ടാൽ
തേജാഭായ് ആൻഡ്‌ ഫാമിലിയിൽ....(2)
കടിഞ്ഞാണിളകിയാൽ കുതിര പിണങ്ങിയാൽ
കുടുങ്ങും മുഴുവനും അയ്യയ്യയ്യോ....

വെറും നാടകം.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
verum naadakam

Additional Info

Year: 
2011

അനുബന്ധവർത്തമാനം