നേരം തെറ്റിപ്പോയാലും

നേരം തെറ്റിപ്പോയാലും...പ്രായം തെറ്റിപ്പോയാലും (2)
മോഹങ്ങൾക്കെന്നെന്നും നൂറഴക് 
ദൂരത്തെ പൂങ്കൊമ്പിൽ ചേക്കേറാൻ പാറുമ്പോൾ 
പുത്തൻ മോഹം ചൊല്ലാം പുതിയൊരു കഥയെഴുതാം (നേരം തെറ്റിപ്പോയാലും)

കൂടു തുറന്നാശപ്പക്ഷി നിന്നെപ്പൊലെ മാനത്തലയാൻ
കൂടു മറന്നാടി പാടാൻ വീണ്ടും വന്നാക്കാലം
ഏഴഴകിൽ വേഷം കെട്ടാം പൂവൽചന്തം മാറ്റിച്ചമയാം
ഏതു മലർക്കൊമ്പും മേലിൽ നമ്മൾക്കെന്നും സ്വന്തം
കൈ നിറയുന്നല്ലോ കൈവിട്ട വസന്തം
കാറ്റരുളുന്നല്ലോ നാം തിരയും ഗന്ധം
ഇനി ഒന്നിച്ചൊന്നീ നാളിൻ താളിൽ
പുതിയൊരു കഥയെഴുതാം
സീനിയേഴ്സ്.... ഓഹോ..സീനിയേഴ്സ്
സീനിയേഴ്സ്..... ഓ ഓ.. സീനിയേഴ്സ് 

ബല്ലേ..ബല്ലേ..ലല്ലല്ലാല്ലല്ലലേലോ..(2)
സീനിയേഴ്സ്.... ഓഹോ..സീനിയേഴ്സ്

അങ്ങകലെ തിങ്കൾപ്പെണ്ണിൻ മിന്നും പ്രായം പതിനേഴല്ലേ
ആണൊരുവൻ നോക്കിപ്പോയാൽ നാണം തോന്നും പ്രായം
സുന്ദരി തൻ മാറത്തെയ്യാൻ കണ്ണിൽ സ്വർണ്ണപ്പൂവമ്പില്ലേ
ഒന്നരികിൽ ചെന്നാൽ മൂളാൻ ചുണ്ടിൽ മൂളിപ്പാട്ടും
ഓർമ്മകളിൽ നിന്നും നമ്മെയറിഞ്ഞിന്നും
സ്വാഗതവും പാടി...മാടി വിളിച്ചില്ലേ
യുവസ്വപ്നം പൂക്കും മുറ്റത്തെത്താം പുതിയൊരു കഥയെഴുതാം
സീനിയേഴ്സ്.... ഓഹോ..സീനിയേഴ്സ്
സീനിയേഴ്സ്..... ഓ ഓ.. സീനിയേഴ്സ് (നേരം തെറ്റിപ്പോയാലും)