കുങ്കുമപ്പൂവിതളില്‍
കുങ്കുമപ്പൂവിതളില്‍ നിന്‍ വിരല്‍ തഴുകുമ്പോള്‍
എന്‍ മനമാകെ ചിലമ്പിയല്ലോ
കണ്ണെഴുതാന്‍ മഷിയുണ്ടോ
കണ്ടുണരാന്‍ കനവുണ്ടോ
കാതരമേതോ മോഹമുണ്ടോ
താനേ മൂളും പൊന്‍വണ്ടു പോലെ ഞാന്‍
കണ്ണില്‍ കണ്ണില്‍ കഥ ചൊല്ലിടുമ്പോള്‍
ഏതോ തീരാസുഖം.... (കുങ്കുമപ്പൂവിതളില്‍ )
പാതിരാശയ്യകളില്‍ പാർവ്വണം പെയ്യുമ്പോള്‍
പ്രാണന്റെ രേണുവില്‍ ഈണം നിറഞ്ഞു
പണ്ടത്തെ നാണങ്ങള്‍ ചുണ്ടത്തു പൂക്കുമ്പോള്‍
കണ്ടില്ലയെന്നൊരാള്‍ കാതില്‍ മൊഴിഞ്ഞു
അധരം പകരും അനുരാഗില ലാസ്യരസം
ഹൃദയം ഭരിതം സ്വരസംഗീതകം
ശ്രീലയം തേടി....സീമന്ത സന്ധ്യയില്‍
മാന്തളിര്‍ നുള്ളി....പഞ്ചമി കോകിലങ്ങള്‍
താനേ പകര്‍ന്നു രതിസാന്ത്വനം... (കുങ്കുമപ്പൂവിതളില്‍ )
ആത്മാവിനാഴങ്ങള്‍ ആനന്ദമോലുമ്പോൾ
ഹേമന്ത താരകള്‍ കണ്‍ചിമ്മി നിന്നു
മായാത്തൊരോര്‍മ്മയായ് മാറത്തു ചായുമ്പോള്‍
മോഹിച്ച മാലേയം തമ്മില്‍ പകര്‍ന്നു
പണ്ടേ തിരയും...ഇരുജന്മമൊരേ വഴിയില്‍
പതിയെ വിടരും മധുരോദാരമായ്
നിന്നകം മൂളും.....ആര്‍ദ്രമാം ആത്മരാഗം
ബന്ധുരമാകും......ഈ മോഹയാത്രയില്‍
കാലം പകരും സ്മൃതിമര്‍മ്മരം..... (കുങ്കുമപ്പൂവിതളില്‍ )