ആലങ്ങോട്ടെ പീലിക്കുന്നേല്‍

ആലങ്ങോട്ടെ പീലിക്കുന്നേല്‍
അറുപതു ചെറുപയറൊത്തുപറിച്ചു-
വറത്തുപൊടിച്ചു കുടുക്കയിലിട്ടു്
അത്തിക്കൊമ്പേല്‍ കേറിയൊളിച്ചു
അത്തോ പിത്തോ ചാടി നടന്നു കിതച്ചു കുതിച്ചു-
കളിച്ചു വരുമ്പോള്‍ 
അകലെ അകലെ അകലെ യാത്ര പോകാം

അക്കം പക്കം കൂട്ടു പോരുമോ ചെമ്പന്‍ പൂത്തുമ്പീ
ഈ അക്കുത്തിക്കുത്താനക്കൊമ്പേല്‍ ഊഞ്ഞാലാടാല്ലോ
ചെല്ലം ചൊല്ലി ചേലിലാടുമോ ചെല്ലപ്പൂങ്കുഴലീ
ഈറല്ലിക്കാടും ഇല്ലിക്കൂടും കണ്ടേ പോരാല്ലോ
ദൂരെ....കുളിരരുവി പാടും
കൂടെ പോരൂ....പുന്നാരച്ചെങ്ങാതീ ........ (അക്കം പക്കം) 

ആയത്തിലാടുന്ന നാടോടിപ്രാവിനെ കാണണം..കാണണം
പീലിക്കും ചേലയ്ക്കും മാമയിലോടൊത്തു പോകണം...പോകണം...
ആറ്റിരുന്നീറ്റിലെ താമരപ്പൂനുള്ളി കോര്‍ക്കണം....കോര്‍ക്കണം....
മാരിവില്‍ കോതയ്ക്കു ചേമ്പിലമേലതു നല്‍കണം....നല്‍കണം....
ഈ മാമഴവില്ലിലു മേഞ്ഞു നമുക്കൊരു പന്തലൊരുക്കേണം
മണിമുത്തു കൊരുത്തു കളിച്ചു രസിക്കാനമ്മയുമെത്തേണം 
ഈ ചന്ദനപ്പൂന്തേരിലേറിപ്പായാനെന്തു രസം....... (അക്കം പക്കം)

കാറ്റാടിക്കൂട്ടിലെ കൂമന്റെ കൂകലും കേള്‍ക്കണം.....കേള്‍ക്കണം.....
ആറ്റോരം കാറ്റത്തു് പാട്ടിന്റെ പായസം വെയ്ക്കണം.....വെയ്ക്കണം.....
മാനത്തൂടോടുന്ന മേഘങ്ങളായിന്നു മാറണം.....ഓ മാറണം .....
മാടത്തയോടൊത്തു് മാനിന്റെ തോളത്തു് ഏറണം....ഏറണം....
ഈ അമ്പിളി മാമനെ നമ്മുടെ വീട്ടിലെടുത്തു വളത്തേണം
ചെറുകമ്പിളി കൊണ്ടു പുതച്ചു കിടത്താനൊച്ചരുവെയ്ക്കേണം 
ഈ നാട്ടുമുല്ലപ്പൂക്കളെല്ലാം കൂട്ടിനെത്തേണം....(അക്കം പക്കം)