കണ്ണും കണ്ണും തമ്മില്‍ തമ്മില്‍

കണ്ണും കണ്ണും തമ്മില്‍ തമ്മില്‍
കഥകള്‍ കൈമാറും അനുരാഗമേ..
നീയറിഞ്ഞോ നിന്നിലൂറും
മോഹഗംഗാജലം മധുരദേവാമൃതം
മധുരദേവാമൃതം..  (കണ്ണും കണ്ണും

ലഹരിയെങ്ങും നുരകള്‍ നെയ്യും 
ലളിതഗാനങ്ങളായ്.. 
കരളിനുള്ളില്‍ കുളിരുപെയ്യും 
തളിര്‍വസന്തങ്ങളില്‍ 
ഇനിയൊരു വനലത മലരണിയും
അതിലൊരു ഹിമകണമണിയുതിരും.. (കണ്ണും കണ്ണും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
kannum kannum thammil thammil

Additional Info