കായല്ക്കരയിലാകെ പൊന്‍നാര്

കായല്ക്കരയിലാകെ പൊന്‍നാര്
മുറ്റത്തെ കല്‍പ്പക മുത്തിന്‍റെ പൊന്‍നാര്
വള കിലുക്കണ കൈകള്‍ ...പിരി പിരിച്ച കയറില്‍
കൂടിപ്പിടിച്ചു പിടിച്ചു കയറാമെല്ലാര്‍ക്കും 
ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു 
പിടിക്കണമെല്ലാരും വന്നാട്ടേ  (കായല്‍ 

നാളികേരത്തിന്‍റെ നാടു കാണാന്‍ 
നാളത്തെ നാരായ വേരു കാണാന്‍
ഇന്നോളം കാണാത്ത കനവുകളെല്ലാം
കുന്നോളം നേടിത്തിരിച്ചു വരേണം
കായലോളം പോലേ......കായലോളം പോലേ
ഒന്നു ചേര്‍ന്നൊഴുകണം സ്നേഹമായ് നേടണം കൈനേട്ടം 
ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു 
പിടിക്കണമെല്ലാരും വന്നാട്ടേ  (കായല്‍ )

അറിയാത്ത ഭാവത്തില്‍ അകന്നു നിന്നാല്‍
അറിവിന്‍റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാം
ആടാത്ത പാട്ടിന്‍റെ പാല്‍ നിലാവില്‍
പടരേണം പൂമുല്ല വള്ളി പോലെ
നാമില്ലാതെയുണ്ടോ......നാമില്ലാതെയുണ്ടോ
കായലും കരകളും കവിതയായ് നിറയുമാ പൂക്കാലം...
ഒത്തിരിപ്പോകാനിത്തിരി നേടാനൊത്തു 
പിടിക്കണമെല്ലാരും വന്നാട്ടേ  (കായല്‍ )ച്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaayalkkarayilaake ponnaaru

Additional Info

Year: 
2012

അനുബന്ധവർത്തമാനം