നാണംചാലിച്ച

നാണംചാലിച്ച മഷികൊണ്ടു മിനുക്കിയ
കണ്ണിൽ തിളങ്ങണ ചെറുക്കനാര്...
ഈണം കിലുങ്ങണ മനസിന്റെ കുടുക്കയിൽ
പെണ്ണേ കുടുങ്ങിയ മിടുക്കനാര്
മൊഞ്ചത്തീ അവനിങ്ങെത്തീ
നെഞ്ചത്തെ കുളിരിങ്ങെത്തീ
അഴകെല്ലാമേറും പെണ്ണേ നീ മുംതാസായില്ലേ?
അവനിന്നും ഖൽബിൻ മുറ്റത്തെ സുൽത്താനായില്ലേ?

നിന്നെക്കണ്ടാലോനയ്യോ നോമ്പിൻ മോഹം തീരൂല്ലേ
പിന്നെം പിന്നെം നാണം താളം തെറ്റൂല്ലേ
തുള്ളിതുള്ളിപ്പാടുന്ന രാവോ നാളെചേരൂല്ലേ
പുള്ളിക്കാരൻ ദാഹം വെക്കം മാറ്റൂല്ലേ..

പൊന്നും മിന്നും മിനുക്കവും എല്ലാം ചുമ്മാതാകൂല്ലേ
പയ്യെ പയ്യേ സുബർക്കത്തിൻ മെത്തപ്പായിൽ ചായൂല്ലേ... (2)

നാണംചാലിച്ച മഷികൊണ്ടു മിനുക്കിയ
കണ്ണിൽ തിളങ്ങണ ചെറുക്കനാര്...
ഈണം കിലുങ്ങണ മനസിന്റെ കുടുക്കയിൽ
പെണ്ണേ കുടുങ്ങിയ മിടുക്കനാര്

പച്ചക്കിളി പെണ്ണെ ഉള്ളിൽ തോരാതിക്കിളിയില്ലേ?
വെള്ളത്തലപ്പാവിൽ മിന്നും മാരൻ പന്തലിലില്ലേ ...
പുതിയൊരു ജീവിതത്തിൻ പിറവരും ഈ ദിനത്തിൽ
പുതിയൊരു ജീവിതത്തിൻ പിറവരും ഈ ദിനത്തിൽ
പെണ്ണെ കൊതിക്കണതെന്തേ...
താളം മറക്കണതെന്തേ...
കവിളെന്തേ രണ്ടും മെല്ലെ മെല്ലെ ചുമക്കണതെന്തേ..
കവിളെന്തേ രണ്ടും മെല്ലെ മെല്ലെ ചുമക്കണതെന്തേ..
എന്തേ...

നാണംചാലിച്ച മഷികൊണ്ടു മിനുക്കിയ
കണ്ണിൽ തിളങ്ങണ ചെറുക്കനാര്...
ഈണം കിലുങ്ങണ മനസിന്റെ കുടുക്കയിൽ
പെണ്ണേ കുടുങ്ങിയ മിടുക്കനാര്
മൊഞ്ചത്തീ അവനിങ്ങെത്തീ
നെഞ്ചത്തെ കുളിരിങ്ങെത്തീ
അഴകെല്ലാമേറും പെണ്ണേ നീ മുംതാസായില്ലേ?
അവനിന്നും ഖൽബിൻ മുറ്റത്തെ സുൽത്താനായില്ലേ?

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
naanam chaalicha

Additional Info

Year: 
2011