തെക്കോ തെക്കൊരിക്കൽ

തെക്കോ തെക്കൊരിക്കൽ പുത്തൻ നെൽക്കളത്തിൽ
തത്തിവന്നെത്തി വെള്ളരിപ്രാവിൻ പറ്റം പണ്ടൊരിക്കൽ
തെക്കോ തെക്കൊരിക്കൽ പുത്തൻ നെൽക്കളത്തിൽ
തത്തിവന്നെത്തി വെള്ളരിപ്രാവിൻ പറ്റം പണ്ടൊരിക്കൽ

അന്നുതൊട്ടേ പതിവായ് കണ്ടുമുട്ടി
പങ്കെടുത്തും കൊടുത്ത്ഉം ചങ്കിണക്കി
തൂവൽ ചീകും ചുണ്ടാൽ ചൊല്ലി
നീയെൻ ചങ്ങാതീ .. ഹോയ് ഞാനും ചങ്ങാതി

തെക്കോ തെക്കൊരിക്കൽ പുത്തൻ നെൽക്കളത്തിൽ
തത്തിവന്നെത്തി വെള്ളരിപ്രാവിൻ പറ്റം പണ്ടൊരിക്കൽ

വെള്ളത്തുണ്ടനമ്പിളിയെ കണ്ണെറിഞ്ഞു താഴെയിടാൻ
ഉന്നമിടും കുറുമ്പോ അക്കരെക്കുന്നിലെത്തീ
കുഞ്ഞുമുട്ടപൊന്മതിലോ പമ്മിയൊന്നു ചെന്നണയേ
ചന്ദിരനോ അതുകേൾ കള്ളനെപ്പോലൊളിച്ചേ...
കള്ളനെപ്പോലൊളിച്ചേ...
മിന്നും കമ്മലു രണ്ടെണ്ണം കൊണ്ടേ നീവരില്ലേ
കുഞ്ഞിൻ കൈയിലതാകാതെ കാതിൽ നീയിടില്ലേ
ചക്കരക്കൈയോ വേദനിക്കില്ലേ.. ഓ....

തെക്കോ തെക്കൊരിക്കൽ പുത്തൻ നെൽക്കളത്തിൽ
തത്തിവന്നെത്തി വെള്ളരിപ്രാവിൻ പറ്റം പണ്ടൊരിക്കൽ

ചിങ്ങത്തിലെ പാലടയും ചുണ്ടത്തൊരു പൂവിളിയും
തേൻകുരുവീ നിനക്കും ഉത്സവക്കാലമല്ലേ ...
ചക്കച്ചുളപ്പായസവും ചങ്കക്കാരൻ മാമ്പഴവും
പങ്കിടുവാൻ മനസ്സോ മത്സരപ്പാച്ചിലല്ലേ...
മത്സരപ്പാച്ചിലല്ലേ...
കാലിൽ കിങ്ങിണി മൊഞ്ചോടെ കണ്ണേ നീവരില്ലേ
പട്ടിൽ മുങ്ങിയ ചേലോടെ പാടാൻ പോരുകില്ലേ...
മഞ്ഞണിത്തേരിൽ സുന്ദരിപ്രാവേ...
ഓ.. ഓ.. ഓ....

തെക്കോ തെക്കൊരിക്കൽ പുത്തൻ നെൽക്കളത്തിൽ
തത്തിവന്നെത്തി വെള്ളരിപ്രാവിൻ പറ്റം പണ്ടൊരിക്കൽ

അന്നുതൊട്ടേ പതിവായ് കണ്ടുമുട്ടി
പങ്കെടുത്തും കൊടുത്ത്ഉം ചങ്കിണക്കി
തൂവൽ ചീകും ചുണ്ടാൽ ചൊല്ലി
നീയെൻ ചങ്ങാതീ ... ഞാനും ചങ്ങാതി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
theko thekkorikkal

Additional Info

Year: 
2011