മാനത്തെ വീട്ടിൽ

മാനത്തെ വീട്ടിൽ മണിനാളങ്ങൾ പൂക്കുമ്പോൾ
സ്വപ്നങ്ങൾ ഉള്ളിൽ നിറജാലം ചാർത്തുമ്പോൾ (2)
മന്ത്രങ്ങൾ കൊണ്ടും മധുവർഷങ്ങൾ കൊണ്ടും
ഉല്ലാസത്തിൻ മന്ദാരങ്ങൾ മെല്ലെ വിടരുമ്പോൾ
(മാനത്തെ വീട്ടിൽ ...)

സങ്കല്പം പൂവായി കനിയായി മാറുന്നു
കന്യാമുകിൽ വിണ്ണിൽ നിന്നും താലം നീട്ടുന്നു (2)
കൈ തൊട്ട് മെയ് തൊട്ട് തളിരിട്ട് താരിട്ട്
നിമിഷങ്ങൾക്കർത്ഥം നൽകും നേരം
കരളിനുള്ളിലെ കനകപ്പൈങ്കിളി ചിറകു വിരിക്കുമ്പം
ചിറകു വിരിക്കും പുളകവുമായ് ഉയിരുകൾ ചേരുമ്പം (2)
(മാനത്തെ വീട്ടിൽ ...)

സ്വർഗ്ഗത്തിൻ സമ്മാനം എന്നെന്നും ദാമ്പത്യം
കാലം വരദാനം പോലെ അരുളും സൗഭാഗ്യം (2‌)
അതിലല്ലോ ലോകങ്ങൾ കണി കാണും സാഫല്യം
അതിൽ നിന്നും താളം കൊള്ളും നേരം
നറു നന്മകൾ നേരുന്നു രാവും പകലും ഒന്നായി
പല കൈകൾ മലർമാല്യം കോർക്കുന്നൊന്നായി
(മാനത്തെ വീട്ടിൽ ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe veettil

Additional Info

Year: 
1992