മനോഹരം മനോഗതം
മനോഹരം മനോഗതം ഇതാ സഫലമായ്
സുമോഹനം ചിതം തരും ഹിതം
ദൃശ്യങ്ങൾ തൻ വീഡിയോ ലഹരി വാരിക്കോരിയും
ചെത്തി വരും യുവമനസ്സിൻ ക്യാമറ തൻ ഫോക്കസ്സിൽ
വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ
ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ
(മനോഹരം മനോഗതം...)
ഇരുമെയ്യിൽ ഒരു കരളായ് സൗഹാർദ്ദം പങ്കിട്ടു
സ്നേഹം കണി വെച്ചും പ്രിയ ബന്ധങ്ങൾ (2)
കല്യാണപ്പന്തലിലെത്തും കാഞ്ചനം മുക്കിയ പെണ്ണിൻ
പഞ്ചാരചിത്രം പകർത്താൻ
കരാറായി ദിനം പോയി
കരാറായി ദിനം പോയി പണം നേടി
വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ
ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ
(മനോഹരം മനോഗതം...)
കലികാലം കടങ്കഥയായ് സൗഭാഗ്യം പൂവിട്ടു
രാഗം തിറയാടും നിറസന്ധ്യയിതിൽ (2)
മനനൂലിൽ പൊങ്ങിപ്പൊങ്ങി മോഹത്തിൻ പട്ടം പാറി
നോക്കെത്താ ദൂരം ചേർന്നുവോ
അകകണ്ണിൻ ടെലീ ലെൻസിൽ
അകകണ്ണിൻ ടെലീ ലെൻസിൽ നിറം പൂത്തു
വർണ്ണജാല മാരിവില്ലുകൾ ഏഴഴകിൻ മാല വെള്ളകൾ
ഏഴരപ്പൊന്നാന മഞ്ഞകൾ നീലപ്പീലി തൂവൽ പച്ചകൾ
(മനോഹരം മനോഗതം...)