ചെങ്കതിർ കയ്യും വീശി

ചെങ്കതിർ കയ്യും വീശി പൊൻപുലർ പൂങ്കാറ്റേ
ചെങ്കതിർ കയ്യും വീശി പൊൻപുലർപൂങ്കാറ്റേ
മഞ്ഞണിപുല്ലിൽ തങ്ങും സങ്കടം മായ്ച്ചാട്ടേ
ചിറ്റാമ്പൽ പൂവും തേടി പായുമ്പോൽ ചങ്ങാതീ..
മുത്താരം ചിന്നിതെന്നി പോവല്ലേ ശിങ്കാരീ
നാടുണർന്നേ...... ഓ..... മേടുണർന്നേ..... ഓ.....
(ചെങ്കതിർ...)

പൂവായ പൂവെല്ലാം പൂക്കാലം കൂടാനായ്
തെന്മാലക്കാവിൽ ചേരുന്നൂ
വാരിളം പൂത്തുമ്പി ആലില തേരിൽനിൻ
താമസം തീരാറായില്ലേ
പുലർവേളതൻ കരലാളനം
നിന്റെ ലോലമേനീ വീണയാക്കി
(ചെങ്കതിർ..)

വല്ലങ്ങി വേലക്ക് ചില്ലാട്ടം കാണാനായ്
ചങ്ങാലി പ്രാവും പോകുന്നു
തേന്മുളം തത്തമ്മേ കൂരട കുന്നിന്മേൽ
പാടിനീയെന്തേ തേടുന്നൂ
തെളിനീരിലെ പരൽമീനുകൾ
തങ്കത്തൂവൽ പീലി പോലെ നീങ്ങി
(ചെങ്കതിർ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chenkathir kayyum veeshi

Additional Info

Year: 
2011

അനുബന്ധവർത്തമാനം