ഓർമകൾ വേരോടും
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾ
ഒന്നിച്ചുറങ്ങീലേ ഒന്നിച്ചുണർന്നീലേ ഒന്നെന്നറിഞ്ഞീലേ ഈ നമ്മൾ
എന്നാലുമീന്നമ്മൾ പിരിയേണമെന്നാലോ കൈയൊപ്പുനൽകാതെ വിടചൊല്ലുമെന്നാലോ
മറന്നൊന്നുപോകാനാകുമോ
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
ആദ്യമായി നാം തമ്മിൽ കണ്ടൊരാനാളെന്നിൽ
പുലരുന്നു വീണ്ടും നിൻ ചിരിയോടെ
നിർമലം നിൻ കണ്ണിൽ നിറഞ്ഞങ്ങു കണ്ടു ഞാൻ
ഇളംവെണ്ണിലാവിന്റെ തളിർമാല്യം
കണ്മണി നിൻ മെയ്യിൽ മഞ്ഞണിയും നാളിൽ
പൊൻവെയിലിൻ തേരിൽ ഞാനാ പവനരുളി നിന്നിൽ
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ
തമ്മിലോ കാണാതെ നാളുകൾ പോയില്ലെ
ഉരുകുന്നൊരീ നെഞ്ചിൽ കനലല്ലേ
നൊമ്പരം കൊണ്ടോരൊ പകൽദൂരം മാഞ്ഞില്ലെ
ഇരുൾ മേഘമോ മുന്നിൽ നിറഞ്ഞില്ലെ
നാളെവെയിൽ പൊന്നിൻ മാലയിടും മണ്ണിൽ
നാമിനിയും കൈമാറില്ലെ നറുമൊഴിയിൽ സ്നേഹം
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ ഈ നമ്മൾ
ഓർമകൾ വേരോടും ഈ നല്ല തീരത്തോ ഓടിക്കളിച്ചില്ലെ തോളുരുമ്മിവന്നീന്നമ്മൾ