ആരുതരും ഇനി ആരുതരും

ആരുതരും ഇനി ആരുതരും
ഒരു രാക്കിളി പാട്ടിന്റെ കൂട്‌
ആരുതരും നമുക്കാരുതരും
മണി കനവിന്റെ മതിലുള്ള വീട്‌
താമര കൂട്ടിൽ കിനാവിന്റെ വീട്ടിൽ
നാം ഒന്നിച്ചു ചേരുന്നതെന്നോ
ചന്ദന തെന്നൽ തലോടുന്നതെന്നൊ
നാം ഒന്നിച്ചു പാടുന്നതെന്നോ
ആരുതരും ഇനി ആരുതരും
ഒരു രാക്കിളി പാട്ടിന്റെ കൂട്‌
ആരുതരും നമുക്കാരുതരും
മണി കനവിന്റെ മതിലുള്ള വീട്‌
 
ഇരുമൈനകൾ പുതുമോടികൾ
ഇരുകൂട്ടിനുള്ളിൽ മൗനത്തിൻ നൊമ്പരം
പൊൻവീണയിൽ മൺവീണയിൽ
വിരലൊന്നുതൊട്ടാൽ പാട്ടിന്റെ പാൽത്തിരാ
ശ്രുതിയൊന്നുമീട്ടുവാൻ വിരലില്ലയെങ്കിലോ
സ്വരമൊന്നുപാടുവാൻ ഇടമില്ലയെങ്കിലോ
പ്രണയം പൊഴിയും ഗാനം പോലും
ഈ പാഴ്മരുഭൂവിൽ പെയ്തൊരു പുതുമഴ
ആരുതരും ഇനി ആരുതരും
ഒരു രാക്കിളി പാട്ടിന്റെ കൂട്‌
ആരുതരും നമുക്കാരുതരും
മണി കനവിന്റെ മതിലുള്ള വീട്‌
 
കണ്ടെങ്കിലും കണ്ടില്ല നാം
കണാൻകൊതിക്കെ വീഴുന്നൊ യവനികാ
കേട്ടെങ്കിലും കേട്ടില്ല നാം
ഉള്ളിൽ തുളുമ്പും പ്രീയരാഗം മൂകമായ്‌
കൊതിയാർന്ന സംഗമം വിരഹാർദ്ര രംഗമായ്‌
ഋതു മർമരങ്ങളിൽ കേഴുന്നു മാനസം
മധു ചോരുന്നു ഋതു മായുന്നു
വെറും പാഴ്ക്കനവായോ മധുവിധു വേളകൾ
ആരുതരും ഇനി ആരുതരും
ഒരു രാക്കിളി പാട്ടിന്റെ കൂട്‌
ആരുതരും നമുക്കാരുതരും
മണി കനവിന്റെ മതിലുള്ള വീട്‌
താമര കൂട്ടിൽ കിനാവിന്റെ വീട്ടിൽ
നാം ഒന്നിച്ചു ചേരുന്നതെന്നോ
ചന്ദന തെന്നൽ തലോടുന്നതെന്നൊ
നാം ഒന്നിച്ചു പാടുന്നതെന്നോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (2 votes)
Aru tharum ini aru tharum

Additional Info

അനുബന്ധവർത്തമാനം