എന്റെ പെണ്ണല്ലേ

എന്റെ പെണ്ണല്ലേ നീയൊരു ചെല്ലക്കിളിയല്ലേ
പൊന്നു മുത്തല്ലേ നീയൊരു ചക്കരതത്തയല്ലേ (2)
എന്റെ കണ്ണനല്ലേ നീ എന്റെ പ്രാണനല്ലേ
ചുണ്ടിൽ മെല്ലെയൊരുമ്മ തന്നാൽ തോഴനുമല്ലേ (2)

നിന്റെ ചന്തവും നിന്റെ ചലനവും
മധുരമുള്ള സ്വരവുമെന്റെ കരളു കവർന്നു (2)
നല്ല മേനിയും നല്ല മേന്മയും
നല്ല വാക്കും എന്റെയുള്ളിൽ മോഹമുണർത്തി (2)
ആ....ആ...ആ...ഓ...ഓ...ഓ...
(എന്റെ പെണ്ണല്ലേ...)

നാട്ടുമുല്ലയും പൂക്കും റോസയും
എന്തിനു നീ ഇവിടമാകെ ആദ്യം വളർത്തി (2)
ഏതു നേരവും നോക്കിയിരിക്കാൻ
നിര നിരയായി തൊടി നിറയെ നട്ടു വളർത്തി (2)
(എന്റെ പെണ്ണല്ലേ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ente Pennalle

Additional Info