കൊലുസണിഞ്ഞു കുണുങ്ങിയിതാ

കൊലുസണിഞ്ഞു കുണുങ്ങിയിതാ
പൂക്കാരി പെണ്ണു വന്നേ (2)
പൂവു നുള്ളാൻ വന്നവളേ നീയെന്റെ പ്രാണനല്ലേ
(കൊലുസണിഞ്ഞു...)

തളിർത്തു വരും മോഹങ്ങൾ
ഞാനൊന്നു പറഞ്ഞോട്ടേ (2)
രഹസ്യമെല്ലാം പരസ്യമാക്കി
എന്നെ നീ വെറുക്കരുതേ (2)
(കൊലുസണിഞ്ഞു...)

മുഖം കുനിച്ചും നഖം കടിച്ചും
നാണിച്ചു നിന്നവളേ (2)
ജമന്തികളും മുല്ലകളും സൗരഭ്യം തരുന്നില്ലേ (2)
(കൊലുസണിഞ്ഞു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kolusaninju

Additional Info