നാട്ടിലുള്ള തോഴിയെ
നാട്ടിലുള്ള തോഴിയെ മറന്നു പോയോ (2)
നാടു കാണുവാൻ തിരിച്ച കൂട്ടുകാരാ
നീ പിരിഞ്ഞകലെ പോയ നാൾ
പൊട്ടു തൊടാൻ പോലുമെനിക്കാഗ്രഹമില്ല (2)
(നാട്ടിലുള്ള...)
ഇഷ്ട തോഴനായി ഇന്നു വന്നു ചേർന്നാൽ
ഭാഗ്യമെന്നു കരുതി മെല്ലെ ഞാൻ നൃത്തമാടും (2)
നൂണ പറഞ്ഞു നുള്ളു തന്ന നാളുകളോർത്തു ഞാൻ
നീ വരുന്ന നാട്ടു പാത നോക്കി നിൽക്കും (2)
കൊക്കുരുമ്മി കൊമ്പിൽ ദൂരെ കൊഞ്ചിയിരിക്കും കിളിയെ
എന്നുമെന്നും നോക്കി നോക്കി ഞാൻ മറഞ്ഞു നിൽക്കും (2)
ശോഭ മങ്ങി സൂര്യനകലെ പോയൊളിക്കുമ്പോൾ
കണ്ണുനീർ തുടച്ചു വാതിൽ ചാരി നിൽക്കും ഞാൻ (2)
(നാട്ടിലുള്ള...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nattilulla thozhi