ഞാനേറെ മോഹിച്ച തോഴാ

ഞാനേറെ മോഹിച്ച തോഴാ
എന്നുള്ളിൽ നീ മാത്രമല്ലേ (2)
ഏതെങ്കിലും നല്ല നാളിൽ
നാം തമ്മിലൊന്നാകുമല്ലോ (2)
(ഞാനേറെ...)

തോരാതെ മഴ പെയ്ത രാവിൽ
കാണാത്ത സ്വപ്നങ്ങളില്ല (2)
ആ സ്വപ്നം സഫലമായെന്നാൽ
ഞാൻ ഭാഗ്യവതിയാണെൻ കണ്ണാ (2)
(ഞാനേറെ...)

പാതി മയങ്ങി ഞാൻ ദൂരെ
സങ്കല്പ ലോകത്തിൽ പോകും (2)
സംഗീതരാജാവായ് വാഴും
പ്രിയരോട് ചേർന്നന്ന് പാടും (2)
(ഞാനേറെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Njanere Mohicha Thozha

Additional Info