ഒരു കുടക്കീഴിൽ നമ്മൾ

ഒരു കുടക്കീഴിൽ നമ്മൾ ഒരുമിച്ചു പോയതോർത്താൽ
ഇന്നുമീ മനസ്സിലൊരു കുളിരു തോന്നും
മണല്‍പ്പുറത്തന്നു നമ്മൾ തിര നോക്കി നിന്നതോർത്താൽ
പ്രണയമെൻ മനസ്സിലിന്നും അലയടിക്കും (2)

നൊമ്പരം മറക്കാൻ നീ പുഞ്ചിരി ചൊരിഞ്ഞാലും
ശോകത്തിൻ നിഴൽ നിന്റെ മിഴിയിൽ കാണാം
എത്ര ജന്മമെടുത്താലും നാം തമ്മിലൊന്നെന്ന്
എന്നോട് മൊഴിഞ്ഞത് ഞാൻ മറക്കുകില്ല (2)
(ഒരു കുടക്കീഴിൽ...)

തോളോട് തോളുരുമ്മി തണലത്തിരുന്ന നേരം
തോന്നിയൊരനുഭൂതി നീ മറന്നു
വേനലിൽ വിരിഞ്ഞാലും വാടാത്ത ദളം പോലെ
നീയിന്നും തളരാതെ നിൽക്കുന്നുവോ
(ഒരു കുടക്കീഴിൽ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru Kudakkezhil

Additional Info