ആലിലയും കാറ്റലയും

ആലിലയും കാറ്റലയും കഥ പറയും കാവ്
ചന്ദനവും പെയ്തു വരും പഞ്ചമി രാവ്
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നു മാരൻ
ആവണിരാവിന്റെ വെള്ളിനിലാ നൂലിഴകൾ നീ അണിയുന്നോ
ആതിര നാളിന്റെ ഓർമ്മയിലെ മഞ്ഞലയിൽ നീ കുളിരുന്നോ
അരിമുല്ലേ വരുന്നുണ്ട് വിരുന്നുകാരൻ
അവനല്ലേ കിനാവിന്റെ കുരുന്നു മാരൻ
(ആലിലയും..)

അഴകിന്റെ തളിരുകൾ ഒരുങ്ങി നിന്നു
ഇല മൂടും തളിരുടൽ ഒതുങ്ങി നിന്നു
നിറമുള്ള ചിറകുമായ് അവനണഞ്ഞു
നനവുള്ള കവിളിണ തൊടുന്നുവോ പൊതിഞ്ഞുവോ
അവനെന്തേ കുറുമ്പുമായ് മൊഴിഞ്ഞു മെല്ലെ
അവളെന്തേ കുറുമ്പനായ് കുഴഞ്ഞു മെല്ലെ
(ആലിലയും..)

കനവിന്റെ ഇരവുകൾ ഉലഞ്ഞുവെങ്ങോ
കരളിന്റെ കതകുകൾ തുറന്നുവെങ്ങോ
അവൻ നിന്റെ കുമ്പിളിൽ പറന്നിരുന്നു
മധുവുള്ള ചൊടിയതിൽ ഉരുമ്മിയോ നുണഞ്ഞുവോ
അവനെന്നും മിഴിത്തുമ്പിൽ വസന്തമല്ലേ
ഇനി നീയെൻ മനസ്സിന്റെ സുഗന്ധമല്ലേ
(ആലിലയും..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Alilayum kaattalayum

Additional Info

അനുബന്ധവർത്തമാനം