എരികനൽ കാറ്റിൽ ഉള്ളം

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ

കരിമഴക്കാറിൽ കണ്ണീർ പെയ്യും പോലെ

രണ്ട് സമുദ്രങ്ങൾ ഒന്നായ് ചേരും പോലെ ഓ ഓ

നെഞ്ചിൽ വിങ്ങി പൊങ്ങും തീ‍രാനൊമ്പരം ഓ ഓ

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ

എരികനൽ കാറ്റിൽ





അറിയാതാലിഞ്ഞുചേർന്നൂ നിഴലും നിലാവുമായ് ഓ ഓ

ആഭിശാപ യാഗാഗ്നിയും ഒരു കുഞ്ഞു തെന്നലും ഓ ഓ

മനം നൊന്തുപാടും മുളം‌തണ്ടുപോലെ

കന്നിത്തൊട്ടിൽ പാ‍ട്ടായ് നിൻ കാതോരം

കൊഞ്ചിപ്പാടാൻ ഈ ജന്മം പോരല്ലൊ

മനസ്സേ ഓ മനസ്സേ

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ

നെഞ്ചിൽ വിങ്ങി പൊങ്ങും തീ‍രാനൊമ്പരം ഓ ഓ

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ



ഏതേതു ഗംഗയാവോ ജലതീർത്ഥമാടുവാൻ ഓ ഓ

ഏതേതു പുണ്യോദയം നെറുകിൽ തലോടുവാൻ ഓ ഓ

സ്വയം പെയ്തൊടുങ്ങാം മുകിൽ ചീന്തു ജന്മം

കണ്ണീരാറ്റിൽ ചിറ്റോളക്കോളല്ലൊ

മാരിക്കാറ്റിൽ മൺ‌തോണി തുഴയുന്നോ

മനസ്സേ ഓ മനസ്സേ

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ

കരിമഴക്കാറിൽ കണ്ണീർ പെയ്യും പോലെ

രണ്ട് സമുദ്രങ്ങൾ ഒന്നായ് ചേരും പോലെ ഓ ഓ

നെഞ്ചിൽ വിങ്ങി പൊങ്ങും തീ‍രാനൊമ്പരം ഓ ഹോ

എരികനൽ കാറ്റിൽ ഉള്ളം പൊള്ളും പോലെ

എരികനൽ കാറ്റിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
erikanal kaattil ullam

Additional Info

അനുബന്ധവർത്തമാനം