പൊൻവെയിലിലെ
പൊന്‍വെയിലിലെ പൂമഴയിലോ
വിൺചെരിവിലെ മൺകുടിലിലോ
കുറുമ്പേറും കുറുവാലൻ തിരുവേളിയായ്
കുഴലൂതും കുയിൽപ്പെണ്ണിൻ പുതുമോടിയായ്
കുളക്കോഴി മാരനായ്
പൊന്‍വെയിലിലെ പൂമഴയിലോ
വിൺചെരിവിലെ മൺകുടിലിലോ
വെള്ളാരം കുന്നിലേ പൂവരശിൻ തണലിൽ
പൂപ്പന്തൽ തീർക്കുവാൻ വരുമീ തെന്നലിൽ
കൈതപ്പൂങ്കാട്ടിലെ ചോലവരമ്പുകളിൽ
ഞാലിപ്പൂഞ്ചെണ്ടുകൾ തൊങ്ങലായ് തൂക്കണം
പുതുപ്പെണ്ണിനോ പുത്തൻ പട്ടുചേല നെയ്യേണം
വലംകൈവിരൽ തുമ്പിൽ മോതിരം വിളങ്ങേണം
കാൽത്തളകളും കൈവളകളും
കടമായ് വാങ്ങണം
(പൊൻവെയിൽ...)
മറ്റാരും കേറിടാ കൂവളമേടുകളിൽ
മാറ്റേറും രാവുകൾ മറയായ് തീരണം
രാക്കോണിൽ റാന്തലായ് ചന്ദ്രനുദിക്കുമ്പോൾ
താരപ്പൂ പൊൻതിരി അലിവാലൂതണം
പളുങ്കിന്റെ പൂങ്കിണ്ണം പാല്പതഞ്ഞു പൊങ്ങുമ്പോൾ
മുകിൽചില്ലമേൽ തങ്ങി ചില്ലുടഞ്ഞു പോകല്ലേ
എൻ നിറുകയിൽ പെയ്തലിയുമീ
നറു കണ്ണീർ കണം
പൊന്‍വെയിലിലെ പൂമഴയിലോ
വിൺചെരിവിലെ മൺകുടിലിലോ
കുറുമ്പേറും കുറുവാലൻ തിരുവേളിയായ്
കുഴലൂതും കുയിൽപ്പെണ്ണിൻ പുതുമോടിയായ്
കുളക്കോഴി മാരനായ്
പൊന്‍വെയിലിലെ പൂമഴയിലോ
വിൺചെരിവിലെ മൺകുടിലിലോ