കൊക്കുരസുമെന്‍ കിക്കിളികളേ

കൊക്കുരസുമെന്‍ കിക്കിളികളേ വരാമോ
ഒത്തരുമയില്‍ കൊച്ചരുമയായി വരാമോ (2)
കാണാത്തകൂട്ടിനുള്ളിലിന്നടങ്ങിവിങ്ങിവാഴവേ
ഇന്നിതിലെയരികേ കുസൃതികാട്ടിവാവോ
കുരുന്നു മക്കളേ വിരിഞ്ഞ പൂക്കളേ
നിറ‍ഞ്ഞുറഞ്ഞുലഞ്ഞ കുഞ്ഞുതേന്‍കുടങ്ങളേ
(കൊക്കുരസുമെന്‍ കിക്കിളികളേ ..)


നാം മനുഷ്യരായി മനസ്സുകള്‍ പരസ്പരം തുറക്കണം
നാം അതുല്യമായി ക്ഷമിക്കണം പൊറുക്കണം സ്തുതിക്കണം (2)
സസ്നേഹമോടെ നാം സംഗീതം പാടണം
ഇത്തോളിലും ഉള്‍ക്കയറി നാം വിണ്‍ച്ചിറക് തേടണം
നിന്‍ ദേഹവും നിന്‍ ദേഹിയും (2)
നിന്‍ വേദമെന്നും കാത്തിടും
(കൊക്കുരസുമെന്‍ കിക്കിളികളേ ..)



നാം അസൂയയും അഹന്തയും വിഷാദവും അകറ്റണം
(നാം അസഹ്യമാം വധങ്ങളെ സഹിക്കുവാന്‍ പഠിക്കണം (2)
നിന്നാത്മശക്തിയില്‍ നിന്‍ പാപം തീര്‍ക്കണം
ഇക്കുരിശ്ശില്‍ നിന്നും ഇടയനേ നീയെന്നേ കാക്കണം
എന്‍ പ്രാണനും എന്‍ പുണ്യവും (2)
നിന്‍ കൈകള്‍ ഏറ്റു വാങ്ങണം
മേ ദി ലോര്‍ഡ് കീപ്പസ്സോള്‍ ക്ലോസ്സ് റ്റു ദി ഹാര്‍ട്ട്
(കൊക്കുരസുമെന്‍ കിക്കിളികളേ ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kokkurasumen kikkilikale