ചാമ്പയ്ക്കാ ചുണ്ടാണേ

ചാമ്പയ്ക്കാ ചുണ്ടാണേ ചെമ്പാവിൻ ചേലാണേ
ഹോയ് ഹൊയ്യാ ഹോയ്
കാന്താരിക്കണ്ണാണേ കസ്തൂരിപ്പഴമാണേ
ഹോയ് ഹൊയ്യാ ഹോയ്
നിറപൊലി കൂത്താടും നാത്തൂനാണേ
ചൊക ചൊക ചോപ്പേറും ചെമ്പൂവാണേ
പുടമുറി ഇന്നാണേ മച്ചൂനാരേ
കുറുക്കടിക്കൂത്താടും കുഞ്ഞിക്കാറ്റിൻ കല്യാണം
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)

മുകിൽമുടി മുന്നാഴി ഉടൽവടി വന്നാഴി
തറുതല പരയാൻ വാ കന്നാരിയം
മറുകിനു മാമ്പൂവ് ഞൊറിയിടുമാൺ പൂവ്
കുറുമനു കുഴലിൽ തേൻ തിനയാണു നീ
ദൂരെ ദൂരെ ആരോ ആവോരം പൂവോരം പാടുന്നു താളം
ദൂരെ ദൂരെ ആരോ ആവോരം പൂവോരം പാടുന്നു താളം
ആടിമേഘം പൂവിരിഞ്ഞു മാരിവില്ലൊളിയായ് കൈതോലേ..
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)

പകലിനു പത്തായം കനവിനു കല്ലോലം
കവിളിനു പകരം വാ കണ്ണാടിയോ
കരിവള ചില്ലാണ് പരിഭവമെന്താണ്
വിരലിനു വിളയാടാൻ വിരുതാണ് നീ
ദൂരെ ദൂരെയാരോ മെയ്യോരം മൂടുന്നു മൂവന്തിക്കാലം
ദൂരെ ദൂരെയാരോ മെയ്യോരം മൂടുന്നു മൂവന്തിക്കാലം
കൂട്ടം കൂട്ടായ് ചേക്കയേറാം കൂരിയാറ്റകളേ മിണ്ടാതെ
ഹോയ് ഹൊയ് ഹൊയ്.. ഹോയ്
(ചാമ്പയ്ക്കാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chambaikka chundane

Additional Info

അനുബന്ധവർത്തമാനം