ചിരി കൊണ്ടു പൊതിയും

 

ചിരി കൊണ്ടു പൊതിയും മൗനദുഃഖങ്ങള്‍ ചിലരുടെ സമ്പാദ്യം കാലമാം ദൈവത്തിനുണ്ണൂവാന്‍ അവരുടെ കണ്ണുനീര്‍ നൈവേദ്യം (ചിരി കൊണ്ടു പൊതിയും ....)   ചായംതേച്ച മുഖങ്ങളുമായവര്‍ ജീവിതം അഭിനയമാക്കുന്നു ആത്മാവിലാടല്‍ തിരകളുമായ് ഏകാന്തതയെ വേള്‍ക്കുന്നൂ (ചിരി കൊണ്ടു പൊതിയും ...)   എരിവേനലിലെ സ്വപ്നമരീചിക അവരെയും മാടിവിളിക്കുന്നൂ ചുണ്ടോളമെത്തുന്ന വ്യാമോഹം മിണ്ടുവാന്‍ പേടിച്ചു മടങ്ങുന്നൂ (ചിരി കൊണ്ടു പൊതിയും ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chiri kondu pothiyum

Additional Info