തങ്കത്തേരിതാ നിറക്കൂട്ട്
തങ്കത്തേരിതാ നിറക്കൂട്ടു വാരിതൂകുവാൻ
മണ്ണിൽ നിന്നിതാ സുഗന്ധങ്ങൾ വില്ലിൽ തൂകുവാൻ
സങ്കല്പങ്ങൾ സ്വർണ്ണത്തേരിൽ
തങ്കക്കാറ്റായ് പോരും നേരം
മിഴികളിലിതലിടും ഇതാ രമ്യ രൂപം
(തങ്കത്തേരിതാ..)
ഈ നിശാമേളം പോലെ
ഈ നിലാരാഗം പോലെ
ഇരു കൈയ്യാലൊന്നു പുൽകാൻ വന്നു ഞങ്ങൾ
ഒരു മഞ്ചൽ തോളിലേറ്റാൻ നിന്നു ഞങ്ങൾ
ഇന്നല്ലെ ഈ യാമം വെള്ളിപ്പന്തലിട്ടതും പൂ വിരിച്ചതും ഹേയ്
(തങ്കത്തേരിതാ..)
ആയിരം കാതം ദൂരെ
മാമല മേടിൻ ചാരെ
ഒരു പുത്തൻ പാട്ടിലേറി പോകണം നാം
നിറതിങ്കൾ ഗോപുരങ്ങൾ കാണണം നാം
ഇന്നല്ലെ ആഘോഷം മുന്നിൽ താളമാർന്നതും താരണിഞ്ഞതും ഹേയ്]
(തങ്കത്തേരിതാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thanka Theril
Additional Info
ഗാനശാഖ: