അനുരാഗം ഇഴ പാകും

അനുരാഗം ഇഴ പാകും യാമങ്ങളീൽ
അകതാരിൽ പടരുന്ന രാഗങ്ങളിൽ
ശ്യാമമോഹങ്ങളേ രാഗഹേമന്തമേ (2)
പൂവിനു താളമായി ഭാവമായിന്നെന്നിൽ കൂടി
(അനുരാഗം..)

അഴകിന്റെ ഹിമശൈല സാനു തേടി
മണിഹംസ മിഥുനങ്ങൾ നീന്തി വന്നു (2)
തഴുകുവാനൊന്നായൊഴുകുവാൻ
അലിയുവാൻ ഉള്ളാലെ അറിയുവാൻ
കാത്തു നിന്ന കാമുകർക്കൊരുൾ പ്രമോദമായി
തങ്ക വീണ ചാരെ പൂന്തേൻ കുടഞ്ഞു പോയി
(അനുരാഗം..)

പ്രിയദേവ താരുവിന്നു പൂ ചൊരിഞ്ഞു
പ്രിയമാനസന്റെ നേർക്കു നീട്ടി നിന്നു(2)
ചൊടികളിൽ പൂവിൻ മിഴികളിൽ
ശലഭമായ് വന്നിന്നൊന്നണയുവാൻ
ചിത്രവർണ്ണമാർന്നു നിന്റെയുൾപ്രതീക്ഷകൾ
ഇഷ്ടസ്വപ്നമൊക്കെയിന്നു പൊന്നിൽ

Anuragaam Ezhapaakum - Thakshashila