നെഞ്ചിനുള്ളിൽ കൂടു വെയ്ക്കാൻ
നെഞ്ചിനുള്ളിൽ കൂടു വെയ്ക്കാൻ പോരുമോ
ഇതിനുള്ളിൽ ചൂടു പറ്റാൻ പോരുമോ
അന്തരംഗമാകെയും എന്തു സ്വപ്നസൗരഭം
ആ വികാരധാരയാണെൻ പ്രേമഗീതകം
(നെഞ്ചിനുള്ളിൽ...)
പുൽകാം വന്നു രാവിൻ ഗീതമായ്
ഉള്ളിൽ പൂത്ത പൂവും തേനുമായ് (2)
പൂനിലാവിലാടിയാടി അന്തി വല്ലി പൂത്തുവല്ലോ
ആ സുഗന്ധതീർഥമാടി കാത്തു നില്പൂ ഞാൻ
ചന്ദ്രലേഖ മേഘവാതിൽ ചാരി നിന്നു പുഞ്ചിരിച്ചു
മഞ്ഞണിഞ്ഞ പൂവിനുള്ളിൽ
കാണാൻ കൊതിക്കും കിനാവായ് മറഞ്ഞു
(നെഞ്ചിനുള്ളിൽ...)
എന്നും എന്റെ കണ്ണിൻ കാവ്യമായ്
കണ്ണിൽ പൊന്നുരുക്കും നാളമായ് (2)
ഈ നിറഞ്ഞ നെഞ്ചമെന്നും
പ്രേമദാഹ ലോലമാകും
ലാസ്യമാടും ഈ നിലാവും ദേവദാസിയായ്
മൺ ചെരാത് കണ്ണടച്ചു ജാലകങ്ങളാരടച്ചു
കാറ്റു കൊണ്ടു വന്ന പൂക്കൾ ഈ രാത്രി
മഞ്ചത്തിലെന്നും വിരിക്കട്ടെ
(നെഞ്ചിനുള്ളിൽ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nenjinullil
Additional Info
ഗാനശാഖ: