അജപാലബാലികേ

അജപാലബാലികേ നിന്നെയും തേടി ഞാൻ
അടവികൾ തോറും അലഞ്ഞിരുന്നു
പലപല ജന്മത്തിൻ പവിഴ തുരുത്തുകൾ
പകലുകൾ രാത്രികൾ ഞാനലഞ്ഞു
(അജപാല..)

ഇനിവരും ജന്മത്തിലെങ്കിലും നീ വാഴും
വനതര ഛായയിലെത്തിയെങ്കിൽ
അരിയനും മുൻപിലീ തോപ്പിലെൻ സൽക്കാരം
നുകരാൻ എനിയ്ക്കു കഴിഞ്ഞുവെങ്കിൽ
(അജപാല)

ഒരു നറുഭൂമിയിൽ തീജ്വാല പോൽ മിന്നി
വിടരുന്ന പൂവിന്റെ വേദനയിൽ
മൃദുലാംഗുലികളാൽ തഴുകുന്ന കാറ്റിലെ
കുളിരുപോൽ നീയടുത്തെത്തിയെങ്കിൽ
(അജപാല)