നിശയുടെ താഴ്വരയിൽ
Music:
Lyricist:
Singer:
Film/album:
നിശയുടെ താഴ്വരയിൽ
നിഴലുകൾ വീണുറങ്ങി
ഹൃദയത്തിൻ നാദമിതാ
ഇനിയൊന്നു നീയുറങ്ങുവാൻ
(നിശയുടെ....)
തമസ്സിന്റെ കൂടുകളിൽ ഉയരും തേങ്ങലുകൾ
പടരും നീലിമയിൽ വളരും നൊമ്പരങ്ങൾ (2)
സ്മൃതികളേ കരളിൻ ചില്ലയിൽ
മലരു പോൽ വിടർന്നതിന്നെന്തിനായ്
യാമങ്ങൾ തൻ യാനങ്ങളിൽ
കരയുന്നൊരു കിളിയായ് എന്നുള്ളം
(നിശയുടെ....)
മനസ്സിലെ പീലികളാൽ പണിയും മന്ദിരങ്ങൾ
അലറും കാറ്റലയിൽ അടിയും ഗോപുരങ്ങൾ
ഇടറുന്ന പാദവുമായ് അലയും ശൂന്യതയിൽ
നനയും കണ്ണൂകളാൽ തിരയും ശാദ്വലങ്ങൾ
നിമിഷമേ കരളിൻ കുമ്പിളിൽ
അഴലുകൾ പകർന്നു നീ പോകവേ
താപങ്ങൾ തൻ താപങ്ങളിൽ ഉരുകിടുന്നു
മെഴുകായ് എന്നുള്ളം
(നിശയുടെ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nishayude thaazhvarayil
Additional Info
ഗാനശാഖ: