ഇത്രമേൽ എന്നെ നീ
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടകന്നു
ഏവിടെയോ പോയ് മറഞ്ഞു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
ഏന്തിനു നീയെന്നെ വിട്ടയച്ചു
അകലാന്‍ അനുവദിച്ചു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..
സ്നേഹിച്ചിരുന്നെങ്കില്‍
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാം സഹിച്ചു നീ എന്തേ ദൂരേ മാറി അകന്നു നിന്നു
മൗനമായ് മാറി അകന്നു നിന്നു
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
എല്ലാമറിഞ്ഞ നീ എന്തേ എന്നെ മാടി വിളിച്ചില്ല
ഒരിക്കലും അരുതെന്നു പറഞ്ഞില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍
അരുതേ എന്നൊരു വാക്കു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍
അകലാതിരുന്നേനെ ഒരുനാളും അകലാതിരുന്നേനേ
നിന്‍ അരികില്‍ തല ചായ്ച്ചുറങ്ങിയേനെ
ആ മാറിന്‍ ചൂടേറ്റുണര്‍ന്നേനേ
ആ ഹൃദയത്തിന്‍ സ്പന്ദനമായി മാറിയേനേ
ഞാന്‍ അരുതേ എന്നു പറഞ്ഞില്ല എങ്കിലും
എന്തേ അരികില്‍ നീ വന്നില്ല
മടിയില്‍ തല ചായ്ച്ചുറങ്ങീല
എന്‍ മാറിന്‍ ചൂടേറ്റുണര്‍ന്നീല്ല
എന്‍ ഹൃദയത്തിന്‍ സ്പന്ദനമായ് മാറിയില്ല
നീ ഒരിക്കലും സ്പന്ദനമായ് മാറിയില്ല
ഇത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍
സ്നേഹിച്ചിരുന്നെങ്കില്‍
സ്വന്തം സ്വപ്നമായി മാറും വിധിയുടെ
കളിയരങ്ങല്ലെ ജീവിതം
അന്നു ഞാന്‍ പാടിയ പാട്ടിന്റെ പല്ലവി
അറിയാതെ ഞനിന്നോര്‍ത്തുപോയി
നിനക്കായ് തോഴാ പുനര്‍ ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം
(ഇത്രമേല്‍)