ചൊരിയുക മധുമാരി

 

ചൊരിയുക മധുമാരി നിലാവേ
ചൊരിയുക മധുമാരി

കുയിൽ കൂവിടും ജീവിതവനിയില്‍
മനോഹര വനിയില്‍
കുക്കു കുക്കു കുക്കു കുക്കു എന്ന
സ്വരമരുളി
നല്‍പ്രേമമദാലസ മുരളി

ചൂടീ യാമിനി സുന്ദരിയകലെ
പ്രേമമന്ദാര മാലകള്‍ നിറയെ
മാനം മഞ്ജീര നാദങ്ങളാലെ
രിമുജിമു രിമുജിമു എന്നു താളമരുളി

നല്‍ പ്രേമമദാലസമുരളി
വേഗം മീട്ടുക മാനസവല്ലകിയേ
വരൂ ജീവിതമുരളീധരനേ
മമ സങ്കല്‍പ്പ സായൂജ്യസദനേ
(കുയില്‍ കൂവിടും ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Choriyuka Madhumari

Additional Info

അനുബന്ധവർത്തമാനം