കെട്ടിയ കൈ കൊണ്ടീ

 

കെട്ടിയകൈ കൊണ്ടീ മംഗല്യസൂത്രം
പൊട്ടിച്ചെറിയരുതേ (2)
നീട്ടിത്തരുന്നൊരീ പാനപാത്രം
തട്ടിക്കളയരുതേ - വെറുതേ
തട്ടിക്കളയരുതേ
(കെട്ടിയ...)

പുതുമകള്‍ മായും മുന്‍പേ - താരുണ്യ
പൊന്നൊളി മങ്ങും മുന്‍പേ (2)
പുണ്യത്തിടമ്പേ എന്നാശതന്‍ നാമ്പു
നുള്ളരുതേ എന്നെ തള്ളരുതേ
(കെട്ടിയ...)

പൂജയ്ക്കു കത്തിച്ചൊരീ ഭദ്രദീപം
ഊതിക്കെടുത്തരുതേ (2)
കെഞ്ചിപ്പറയുമെന്‍ നെഞ്ചിലെ വേദന
കേള്‍ക്കാതിരിക്കരുതേ
കേള്‍ക്കാതിരിക്കരുതേ... 
കേള്‍ക്കാതിരിക്കരുതേ..... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kettiya kai kondee

Additional Info

അനുബന്ധവർത്തമാനം