പ്രിയമാനസാ നീ വാ വാ

 

പ്രിയമാനസാ നീ വാവാ
പ്രേമമോഹനാ ദേവാ
വാതിലു തുറന്നു നിൻ
വരവും കാത്തിരിപ്പൂ ഞാൻ
(പ്രിയമാനസാ... )

ആടകൾ അണിഞ്ഞെന്റെ
ആത്മനാഥാ നിൻ മുൻപിൽ
ആടണം എനിക്കൊന്നു
ആടണം എനിക്കൊന്നു
മനം കുളിരേ ദേവാ...
(പ്രിയമാനസാ... )

പല്ലവാധരങ്ങളിൽ
പുല്ലാങ്കുഴലു ചേർത്ത്
സല്ലീലം അതിലൂടെ
പ്രേമസാമ്രാജ്യം തീർത്ത്
നായകാ നിന്നോടോത്ത്
നടനം തുടങ്ങീടുമ്പോൾ
ആത്മാവിൽ എനിക്കെന്തോ-
രാനന്ദമാണു ദേവാ...

പ്രിയമാനസാ നീ വാവാ
പ്രേമമോഹനാ ദേവാ
വാതിലു തുറന്നു നിൻ
വരവും കാത്തിരിപ്പൂ ഞാൻ
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Priyamaanasa nee vaa vaa

Additional Info

Year: 
1963

അനുബന്ധവർത്തമാനം