കണ്ണനെ കണ്ടേൻ സഖീ

കണ്ണനെ കണ്ടേന്‍ സഖീ - കാര്‍
വര്‍ണ്ണനെ കണ്ടേന്‍ സഖീ
ആരും അറിയാതെയൊരുനാളെന്‍
കരളില്‍ വിരുന്നു വന്ന
കണ്ണനെ കണ്ടേന്‍ സഖീ 

കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി
കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി
ശങ്കവിട്ടവനെന്നെ.. ശങ്കവിട്ടവനെന്നേ
നാണമാണെടി ചൊല്‍വാന്‍ 
കണ്ണനെ കണ്ടേന്‍ സഖീ

മലരണിശയ്യ ഞാന്‍ വിരിച്ചു  - അവന്‍
മടിയാതെ അതില്‍ വന്നു ശയിച്ചു
ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു
ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു
അവനെന്റെ മൃദുമെയ്യില്‍ പുളകങ്ങളണിയിച്ചു
കണ്ണനെ കണ്ടേന്‍ സഖീ

അലര്‍ബാണനിരയേറ്റു വാടീടിനേന്‍ - ഒന്നും
അറിയാതെ നയനങ്ങള്‍ മൂടീടിനേന്‍
മിഴികള്‍ തുറന്നു ഞാന്‍ തിരയുമ്പോളില്ലവന്‍
മിഴികള്‍ തുറന്നു ഞാന്‍ തിരയുമ്പോളില്ലവന്‍
ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന്‍
ഇനിയെന്നു വരുമെന്റെ ഹൃദയേശ്വരന്‍ - രാധേ
കണ്ണനെ കണ്ടേന്‍ സഖീ
ആരും അറിയാതെയൊരുനാളെന്‍
കരളില്‍ വിരുന്നു വന്ന
കണ്ണനെ കണ്ടേന്‍ സഖീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannane kanden

Additional Info