സ്വർഗ്ഗ ഗോപുര വാതിലിൽ

ആ.....
സ്വര്‍ഗ്ഗഗോപുരവാതിലില്‍ ഞാ-
നൊരു സ്വര്‍ണ്ണവിഗ്രഹം കണ്ടൂ
രാഗമനോഹര ഗാനം കേട്ട-
നുരാഗവതിയായ് നിന്നൂ

മഞ്ഞക്കിളികള്‍ മാദകലഹരിയില്‍
മാനത്തേക്കു പറന്നൂ
മനസ്സിനിണങ്ങിയ ദേവനു ഞാന്‍ മണി-
മാലയൊരുക്കിയിരുന്നൂ
സ്വര്‍ഗ്ഗഗോപുരവാതിലില്‍ ഞാ-
നൊരു സ്വര്‍ണ്ണവിഗ്രഹം കണ്ടൂ

മമമനതാരില്‍ പുളകം നിറയും
മോഹനചിന്തകളില്‍
മൃദുഹാസവുമായ് ഓടിവരുന്നൊരു
മൃദുഹാസവുമായ് ഓടിവരുന്നൊരു
മായാമോഹനവന്‍
സ്വര്‍ഗ്ഗഗോപുരവാതിലില്‍ ഞാ-
നൊരു സ്വര്‍ണ്ണവിഗ്രഹം കണ്ടൂ

മാരിക്കാറുകള്‍ മായുമ്പോള്‍
സാഗര തീരത്തെത്തുമ്പോള്‍
തിരമാലകളില്‍ നീരാടീ
തിലകം ചാര്‍ത്തും ദേവനു ഞാന്‍

സ്വര്‍ഗ്ഗഗോപുരവാതിലില്‍ ഞാ-
നൊരു സ്വര്‍ണ്ണവിഗ്രഹം കണ്ടൂ
രാഗമനോഹര ഗാനം കേട്ട-
നുരാഗവതിയായ് നിന്നൂ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swarga gopura vathilil

Additional Info

അനുബന്ധവർത്തമാനം