വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍

വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍
കൂരമ്പെയ്യുന്ന പാഴ്ക്കിനാക്കളേ
നീറിപ്പുകയുന്ന മാനസവേദിയില്‍
മാറിമാറി വരും വര്‍ണ്ണചിത്രങ്ങളേ
വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍

സങ്കല്പസൗധം തകര്‍ന്നെന്‍ കരളിലെ
തങ്കക്കിനാക്കള്‍ ഇരുളില്‍ മറഞ്ഞുപോയ്
മണിവീണ മീട്ടുവാന്‍ മധുമാസരാവുകള്‍
അണയുകയില്ലിനിയും -കുളിര്‍
പകരുകയില്ലിനിയും

പൊട്ടിച്ചിരികള്‍ ഉയര്‍ന്ന പൂഞ്ചോലകള്‍
നിശ്ചലമാക്കിയ ദുര്‍ന്നിമിഷങ്ങളേ
ജന്മാന്തരങ്ങള്‍ കഴിഞ്ഞെങ്കിലും ഞങ്ങള്‍
ഒന്നിച്ചു ചേരുമോ -വേദനമാറുമോ
വേദന നിന്നു വിതുമ്പുന്ന ഹൃത്തില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedana ninnu vithumbunna

Additional Info

Year: 
1976

അനുബന്ധവർത്തമാനം