പണ്ടു പണ്ടൊരു പാലച്ചില്ലയില്‍

പണ്ടു പണ്ടൊരു പാലച്ചില്ലയില്‍...
പണ്ടു പണ്ടൊരു പാലച്ചില്ലയില്‍
കൂടു വെച്ചൊരു പൈങ്കിളി
കൂട്ടില്‍ കിനാവുമായ് കാത്തിരുന്നപ്പോള്‍
കൂട്ടിന്നു കുയില്‍ വന്നു -പൂങ്കുയില്‍ വന്നു
പണ്ടു പണ്ടൊരു പാലച്ചില്ലയില്‍

പ്രാണന്റിഴകളിണക്കിയിരുന്നവര്‍
ഓമനപ്പാട്ടുകള്‍ പാടി
പാലമരത്തിന്ന് ചുറ്റും പാമ്പുകള്‍
പത്തിവിരിച്ചാടി -പാമ്പുകള്‍
പത്തിവിരിച്ചാടി
പണ്ടു പണ്ടൊരു പാലച്ചില്ലയില്‍

കാക്ക കരഞ്ഞു കുരുവിയറിഞ്ഞു
കാട്ടുകിളികള്‍ വളഞ്ഞു
പാവം പൈങ്കിളിപ്പെണ്ണൊരു കഴുകന്റെ
കാലില്‍ക്കിടന്നു പിടഞ്ഞു -കഴുകന്റെ കാലില്‍ക്കിടന്നു പിടഞ്ഞു
പണ്ടു പണ്ടൊരു പാലച്ചില്ലയില്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pandu pandoru paalachillayil

Additional Info

Year: 
1976

അനുബന്ധവർത്തമാനം