കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍

കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍
കളിയോടം തുഴയുന്നു - കര
കാണാതെ ഉഴലുന്നു

വിധിയുടെ വിലാസലീലകളാല്‍ എത്ര
ജീവിതം തകരുന്നു വേദന-
തിന്നുമരിക്കുന്നു

ജീവന്റെ ദാഹം തീരാത്ത ദേഹം
തീരത്തടിയുന്നു തിര-
മാലകള്‍ മൂടുന്നു

ഗദ്ഗദമുയരും നെഞ്ചിന്നുള്ളില്‍
ചുടുകാട് പുകയുന്നു - ആശകള്‍
എരിഞ്ഞടങ്ങുന്നു - ആശകള്‍
എരിഞ്ഞടങ്ങുന്നു

കണ്ണീര്‍ക്കടലിന്‍ കല്ലോലമാലയില്‍
കളിയോടം തുഴയുന്നു - കര
കാണാതെ ഉഴലുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneer kadalin

Additional Info

Year: 
1976

അനുബന്ധവർത്തമാനം