ഏകാന്തതയുടെ കടവിൽ
ആ...ഓഹോഹോ ഓ...
ഏകാന്തതയുടെ കടവില്‍
രാവിന്‍ നീല പടവില്‍
പ്രേമവതീ ഞാന്‍ നിന്നെ കാത്തു
പ്രേമവതീ ഞാന്‍ നിന്നെ കാത്തു
രാഗ തടാകക്കരയില്‍ ഈ
രാഗ തടാകക്കരയില്‍
ഏകാന്തതയുടെ കടവില്‍
രാവിന്‍ നീല പടവില്‍
നിത്യവിമൂക വിശാലവിഹായസ്സില്‍
ഭദ്രവിളക്കു തെളിഞ്ഞു
മാധവമാസ സുഗന്ധവുമായി
സംഗമയാമമണഞ്ഞു -ചിന്തകള്‍
നിന്നെ തേടിയലഞ്ഞു
(ഏകാന്തതയുടെ...)
എത്ര വികാര വികസ്വരമലരുകള്‍
എത്ര കൊരുത്തു നിനക്കായ്
ചിത്രസ്വരൂപിണി താവകമോഹന
നിദ്രാവാതില്‍ തുറക്കൂ -ഇനിയെന്‍
മുദ്രാമോതിരമണിയൂ
(ഏകാന്തതയുടെ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ekanthathayude kadavil
Additional Info
ഗാനശാഖ: