സ്വയംവരത്തിനു പന്തലൊരുക്കി

ആ...ആ...ആ....
സ്വയംവരത്തിനു പന്തലൊരുക്കി
നമുക്കു നീലാകാശം
ആഹാ....ആഹാ...ആഹാ....
സ്വയംവരത്തിനു പന്തലൊരുക്കി
നമുക്കു നീലാകാശം - നീലാകാശം
നിന്‍വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ
നിന്‍വരവേല്‍പ്പിനു താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ
ഒരുങ്ങി വരൂ...ആ..ആ..ആ..ആ...
ഒരുങ്ങി വരൂ ഒരു താളത്തിന്‍
അലകളിലൊഴുകി വരൂ
അലകളിലൊഴുകി വരൂ
ആഹാ..ആഹാ..ആഹാ...
സ്വയംവരത്തിനു പന്തലൊരുക്കി
നമുക്കു നീലാകാശം -നീലാകാശം
ആഹാഹാഹാ...ആ...

പിറന്നകാലം മുതല്‍ നിന്നെ
കിനാവുകണ്ടു വളര്‍ന്നൂ
എന്‍നിഴല്‍ പോലുമറിയാതെ ഞാന്‍
നിനക്കു മണിയറതീര്‍ത്തു
ഓടി വരൂ...ആ....ആ....ആ..
ഓടിവരൂ വെണ്‍‌മേഘത്തിന്‍
ചിറകുകളേറി വരൂ -ചിറകുകളേറി വരൂ
ആഹാ..ആഹാ..ആഹാ....
സ്വയംവരത്തിനു പന്തലൊരുക്കി നമുക്കു നീലാകാശം -നീലാകാശം
ആഹാഹാഹാ...ആ‍...

സ്നേഹവസന്ത പൂക്കളാലെ
ദേവീ നിന്നെ ഒരുക്കും
എന്റെ മനസ്സിന്‍ പൂജാമുറി ഞാന്‍
എന്നും നിനക്കു നല്‍കും
ആടി വരൂ...ആ....
ആടിവരൂ ഒരു ജന്മത്തിന്‍
ഊഞ്ഞാലാടി വരൂ -ഊഞ്ഞാലാടിവരൂ
ആഹാ..ആഹാ..ആഹാ...

സ്വയംവരത്തിനു പന്തലൊരുക്കി
നമുക്കു നീലാകാശം -നീലാകാശം
ആ....ആ...ആ.. നീലാകാശം..
ആ...ആ....ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
swayamvarathinu panthalorukki

Additional Info

അനുബന്ധവർത്തമാനം