കരിമ്പു കൊണ്ടൊരു നയമ്പുമായെൻ
ഓഹോഹോ ....
കരിമ്പുകൊണ്ടൊരു നയമ്പുമായെൻ
കരളിൻ കായലിൽ വന്നവനേ
കൊതുമ്പുതോണിയിലെന്നെയിരുത്തി
തുഴഞ്ഞു പോവുക നീ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
(കരിമ്പുകൊണ്ടൊരു..)
കറമ്പിവാവിൻ മടിയിൽ നിന്നൊരു
വെളുത്ത സ്വപ്നകുമാരി
വളകൾ കിലുക്കിയുണർത്തുമ്പോൾ നീ
ഒളിച്ചു പോകുവതെവിടേ എന്നെ
തനിച്ചുറക്കുവതെന്തേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
(കരിമ്പുകൊണ്ടൊരു..)
അരയാൽ കുരുവികൾ കതിരുനിരത്തി
കുരവമുഴക്കും കാവിൽ
ആരും കാണാതണിയിക്കാം ഞാൻ
കൊരുത്ത തുളസിമാല പകരം
തരുമോ വെള്ളി പുടവ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
ഓ തെയ്യന്നാരേ തനന്നാരേ താനാരേ
(കരിമ്പുകൊണ്ടൊരു..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Karimbu kondoru
Additional Info
ഗാനശാഖ: