പ്രസാദകുങ്കുമം ചാർത്തിയ ദേവീ
പ്രസാദകുങ്കുമം ചാർത്തിയ ദേവി
പ്രിയദർശിനിയാം ദേവി
താമരത്താരിതൾ മിഴികൾ തുറക്കൂ
ദിവ്യദർശനമരുളൂ നീ ദർശനമരുളൂ
പ്രസാദകുങ്കുമം ചാർത്തിയ ദേവി
പ്രിയദർശിനിയാം ദേവി
നിൻ മാറിൽ കണ്ടു ഞാൻ പാലാഴി
നിൻ പദധൂളിയിൽ ശ്രീകാശി
ജഗന്മയീ നിൻ മുഖപ്രസാദത്തിൽ
ജന്മസാഫല്യത്തിൻ അനുഭൂതി
പ്രസാദകുങ്കുമം ചാർത്തിയ ദേവി
പ്രിയദർശിനിയാം ദേവി
നാമമന്ത്രങ്ങൾ ജപിച്ചു നിൻ ശ്രീകോവിൽ
തിരുനടയിൽ നിൽക്കും ദാസൻ ഞാൻ
തൃച്ചേവടിയിൽ പുഷ്പാർച്ചനക്കൊരു
നിത്യവസന്തമായ് സ്വീകരിക്കൂ - എന്നെ
നിത്യവസന്തമായ് സ്വീകരിക്കൂ
പ്രസാദകുങ്കുമം ചാർത്തിയ ദേവി
പ്രിയദർശിനിയാം ദേവി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Prasada kumkumam