കാമിനിമാർക്കുള്ളിൽ

കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
കാവ്യമേതു സഖീ - കാവ്യമേതു സഖീ
ചഞ്ചലമിഴി നിന്നെ ഒളികണ്മുനയാലേ
കഞ്ചബാണനെയ്യുന്ന കവിത കവിത
കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
കാവ്യമേതു സഖീ - കാവ്യമേതു സഖീ

ഹൃദയത്തിലനുഭൂതി കുളിർമഞ്ഞു വീഴുമ്പോൾ
പൗരുഷം തേടുന്ന പരുവമേത്‌ 
യൗവനം - മധുരയൗവനം
കണ്ടാലും കണ്ടാലും കൊതി തീരാത്തൊരു
കമനീയരൂപമുണ്ടോ
ആ രൂപമൊരുവൾ ആരാധിക്കുന്നെങ്കിൽ
അതിനു പേരെന്ത്
പ്രേമം - പ്രേമം
കാമിനിമാർക്കുള്ളിൽ ഉന്മാദമുണർത്തും
കാവ്യമേതു സഖീ - കാവ്യമേതു സഖീ

കരളിലെ ഗന്ധർവ വീണയിലേതോ
സ്വരരാഗ സംഗീതം
ആദ്യരാവിന്റെ സംഗീതം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaaminimaarkkullil

Additional Info

അനുബന്ധവർത്തമാനം