അരികത്ത് ഞമ്മളു ബന്നോട്ടേ
അരികത്ത്..ബന്നോട്ടേ..
തരിബള കയ്യി പിടിച്ചോട്ടേ
അരികത്ത് ഞമ്മളു ബന്നോട്ടേ
തരിബള കയ്യു പിടിച്ചോട്ടേ
പെണക്കം മറന്നു ചിരിക്കൂലേ
ഒരു പിടി നെയ്യ്ച്ചോറു ബെയ്ക്കൂലേ
ഒരു പിടി നെയ്യ്ച്ചോറു ബെയ്ക്കൂലേ
(അരികത്ത്...)
സ്വർഗ്ഗത്തെ സുൽത്താന് ചോറുണ്ണാൻ
കടലിലെ മുത്തിന്റെ കറി വേണം
ഭൂമീലേ ബീവിയ്ക്ക് ചോറുണ്ണാൻ
കടലിലെ മീനിന്റെ കറി വേണ്ടേ-
കറി വേണ്ടേ
(അരികത്ത്...)
മയബില്ലിൻ ചൂണ്ടലു കെട്ടിയിട്ട്
കടലിലു തോണിയെറിഞ്ഞിട്ട്
മീൻ ബന്നു കൊത്തണ കാട്ടീട്ട്
മാനത്തേ കോയാക്ക പാടുന്നു
മാനത്തേ കോയാക്ക പാടുന്നു
(അരികത്ത്...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
arikath njammalu bannotte