അഞ്ജനമിഴികളിൽ ആയിരമായിരം
അഞ്ജനമിഴികളില്‍ ആയിരമായിരം
ആശകള്‍ പൂത്തു വിരിഞ്ഞു
തുളസീസുരഭില ഹൃദയകോവിലില്‍
അനുരാഗമന്ത്രമുയര്‍ന്നു (2)
(അഞ്ജനമിഴികളില്‍ .....)
കോവിലിലുള്ളൊരു ദേവനു ചാര്‍ത്താന്‍
തൂമലര്‍മാലയൊരുക്കി (2)
രാഗതപസ്യയില്‍ മുഴുകീ കാമിനി
തന്നെത്തന്നെ മറന്നു (2)
അരികിലണഞ്ഞൂ ദേവന്‍
നിര്‍വൃതിയലകളില്‍ നീന്തിയണഞ്ഞു (2)
പ്രിയസഖിയെ തന്‍മാറിലണച്ചു
തന്നെത്തന്നെ മറന്നു (2)
(അഞ്ജനമിഴികളില്‍ .....)
നവമൊരു സുന്ദരജീവിതരംഗം
സ്വപ്നം കണ്ടു മയങ്ങും (2)
ഹൃദയതന്ത്രിയിലെല്ലാം ദേവന്‍
അമൃതധാര ചൊരിഞ്ഞു (2)
മധുരവസന്തം തേന്‍കുടമേന്തീ..
മന്ദം മന്ദമണഞ്ഞു (2)
മദഭരമിഴിയാള്‍ എന്റെ മനസ്സില്‍
പുളകം വാരിയെറിഞ്ഞു (2)
(അഞ്ജനമിഴികളിൽ......)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
anjanamizhikalil
Additional Info
ഗാനശാഖ: