കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ

കന്യകളേ...കന്യകളേ
സുന്ദരചിന്താ കന്യകളേ..

കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ
ചന്ദ്രമണ്ഡല താഴ്വരയില്‍ പൂത്ത
ചന്ദ്രമല്ലിപ്പൂവുകളേ
അനുരാഗമല്ലിപ്പൂവുകളേ
കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ

അനുരാഗദേവിതൻ വാസന്തവനിയില്‍
ഒരു പൊന്‍കുടം തേന്‍ ചൊരിയൂ -എനിക്കായ്
ഒരു കുടം പൂന്തേൻ ചൊരിയൂ
കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ

ചിത്രശലഭ ചിറകുകള്‍ കൊണ്ടൊരു
ചിത്രകുടീരം തീര്‍ത്തു
ചൈത്രപൗര്‍ണ്ണമി രാവില്‍ ഞാനൊരു
ചിത്രമെഴുതിയിരുന്നു
സപ്തവര്‍ണ്ണ മനോഹര ചിത്രം
നിത്യ സത്യമായ് വന്നു - എന്നില്‍
നിത്യ ചൈതന്യമായ് വന്നൂ

കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ
ചന്ദ്രമണ്ഡല താഴ്വരയില്‍ പൂത്ത
ചന്ദ്രമല്ലിപ്പൂവുകളേ
അനുരാഗമല്ലിപ്പൂവുകളേ
കിങ്ങിണികെട്ടി കുണുങ്ങിയെത്തിയ
സുന്ദരചിന്താ കന്യകളേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kinginiketti

Additional Info

അനുബന്ധവർത്തമാനം